തിരുനബി മുഹമ്മദ് ﷺ; പ്രകാശം പരത്തിയ വഴി
🖊 ഉസ്താദ് കെ.എ മജീദ് ഫൈസി കിഴിശ്ശേരി
തിരുനബി മുഹമ്മദ് ﷺ; പ്രകാശം പരത്തിയ വഴി
🖊 ഉസ്താദ് കെ.എ മജീദ് ഫൈസി കിഴിശ്ശേരി
ഖലീലുല്ലാഹി ഇബ്റാഹീം നബി (അ) വരെ നീളുന്ന കുടുംബ മഹിമയാണ് തിരുനബിയുടേത്. ഗജവൽസരം 12 ലെ റബീഉൽ അവ്വലിൽ നബി മക്കയിൽ ജനിച്ചു. പ്രസവ സംബന്ധമായ ഒരു പ്രയാസവും കൂടാതെ ആമിനാ ബീവിയാണ് നബിക്ക് ജന്മം നൽകിയത്. ലിംഗാഗ്ര ചർമ്മവും പൊക്കിൾ കൊടിയും മുറിക്കപ്പെട്ട നിലയിൽ ചൂണ്ട് വിരൽകൊണ്ട് തസ്ബീഹ് ചൊല്ലും പ്രകാരമായിരുന്നു ജന്മം. ഒമ്പത് മാസം ഗർഭത്തിൽ കഴിഞ്ഞ തിരുനബി റ: അവ്വൽ 12 തിങ്കളാഴ്ചയാണ് ജനിച്ചത്. പ്രവാചക നിയോഗവും, ഹിജ്റാരംഭവും മദീനാ പ്രവേശവും, വഫാത്തും തിങ്കൾ തന്നെയായിരുന്നു. തിരുനബിയുടെ ജനനം ലോകത്ത് ചരിത്രം സൃഷ്ടിച്ചു. ഭൂമുഖത്തെ സകല ബിംബങ്ങളും നിലം പതിച്ചു. ശാമിലെ കൊട്ടാരങ്ങളിൽ പതിക്കുമാർ ലോകം പ്രകാശപൂരിതമായി. കിസ്റാ കൊട്ടാരം പ്രകമ്പനം കൊണ്ടു. സാവതടാകം വറ്റി വരണ്ടു. ആയിരം വർഷം നിലക്കാതെ കത്തിയിരുന്ന തീ അണഞ്ഞു. പേർഷ്യൻ കൊട്ടാരം നിലം പൊത്തി.
വാഴ്ത്തപ്പെട്ട പദവിയിലേക്ക് നിയുക്തനായ രാജാവായാണ് തിരുനബിയുടെ ജനനം. സംരക്ഷണത്തിന് സകലരും തയ്യാർ. പിതൃവ്യൻ അബ്ദുൽ മുത്വലിബ് കുട്ടിയെ പുണ്ണ്യഗേഹമായ കഅബയുടെ ആശിർവാദം വാങ്ങി. സകലരും വാഴ്ത്തുന്ന محمّد എന്ന നാമകരണം ചെയ്തു. നവജാത ശിശുവിന് മാതാവിന്റെയും മറ്റും മുലപ്പാലാണ് ജീവിതോപാധി. മുലയൂട്ടാനും വളർത്തുവാനും എല്ലാവരും ഒരുക്കം. ആദ്യം നൊന്തുപെറ്റ മാതാവ് തന്നെ മുലയൂട്ടി. ബനൂസുഹ്റയിലെ മഹതി ആമിന (റ), പിന്നീട് കുറച്ചുദിവസം സുവൈബതുൽ അസ്ലമിയ്യയും. അവർ അബൂലഹബിന്റെ ദാസിയായിരുന്നു. തിരുനബിയുടെ ജന്മത്തിൽ സന്തോഷിച്ച പിതൃവ്യൻ സുവൈബയെ അടിമത്വത്തിൽ നിന്നും മോചിപ്പിച്ചു. ആ സന്തോഷ പ്രകടനത്തിന് അബൂലഹബിനെ നരകത്തിൽ നിന്നും ചെറിയൊരു ശിക്ഷാ ലഘൂകരണം നൽകി.
സുവൈബതുൽ അസ്ലമിയ്യയുമായി നബി(സ്വ) തങ്ങൾ അവരുടെ മരണം വരെ ബന്ധം പുലർത്തിവന്നിരുന്നു. തിരുനബിയുടെ സഹധർമിണിയും ആ ബന്ധം വിസ്മരിച്ചില്ല. അവർ വരുമ്പോൾ മുല നൽകിയ മാതാവെന്ന നിലയിൽ ആദരിക്കുകയും അവർക്കുവേണ്ട വസ്ത്രങ്ങളും മറ്റും കൊടുത്തയക്കുകയും ചെയ്യാറുണ്ടായിരുന്നു.
പിന്നീട് നബി (സ്വ) തിരുമേനിക്കു മുലയൂട്ടിയത് ഹലീമ ബിൻതു അബൂ ദുഐബു സഅദിയ്യ. തന്റെ പുത്രൻ അബ്ദുല്ലയോടൊത്തായിരുന്നു മുല കുടിച്ചിരുന്നത്. അനീസ, ഷൈമാഅ് എന്നീ രണ്ട് പുത്രിമാരും അവർക്കുണ്ടായിരുന്നു. ഹലീമ (റ) കുട്ടിയെ ത്വാഇഫിനപ്പുറം ബനു സഅദ് ഗോത്രത്തിൽ വളർത്തി. നാലു വർഷം അവിടെ താമസിച്ചു. കുട്ടിയെ മുലയൂട്ടിയത് മൂലം ഹലീമ (റ) ക്ക് ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചു.
ഷൈമാഅ് (റ), ഹലീമ (റ) യെ കുട്ടിയെ വളർത്തുന്നതിൽ സഹായിച്ചു. നാലാം വയസ്സിൽ നബി(സ)യെ മലക്കുകളെത്തി നെഞ്ച് പിളർത്തി. ശുദ്ധീകരണം നടത്തുന്നത് കണ്ട് ഭയന്നു ഹലീമാബീവി നബിതിരുമേനിയെ മാതാവിനെ തിരിച്ചേൽപ്പിക്കുകയായിരുന്നു.
പിന്നീട് രണ്ട് തവണയാണ് ആമിനാബീവി (റ) നബി (സ്വ) യെ കണ്ടത്. ഖദീജ (റ) യെ വിവാഹ ശേഷമായിരുന്നു അത്. അവരുടെ ദാരിദ്ര്യം മനസിലാക്കി അവർക്ക് ഇരുപത് ആട്ടിൻ തലകളും മറ്റു വസ്തുക്കളും നൽകിയാണ് ഖദീജ (റ) തിരിച്ചയച്ചത്. രണ്ടാംതവണ ഹുനൈൻ യുദ്ധനാളിലും ആമിനാബീവി നബി (സ്വ) യെ കാണാൻ വന്നിരുന്നു.
നബി(സ)യുടെ ഉപ്പയുടെ അനന്തര അവകാശമായി ലഭിച്ച ഉമ്മു ഐമന്(റ) ബറകത്തുല്‍ ഹബ്ശിയ്യയും നബി(സ)യെ വളര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അവിടെ നബി(സ) പിന്നീട് അടിമത്വത്തില്‍ നിന്ന് മോചിപ്പിച്ചു സൈദുബിന് ഹാരിസ്(റ)വിന് കല്യാണം കഴിച്ചുകൊടുത്തു. കുഞ്ഞിനെ ഉമ്മ ഗര്‍ഭം ധരിച്ച കാലത്ത് തന്നെ പിതാവ് നിര്യാതനായതിനാല്‍ നബി(സ) അനാഥനായാണ് വളര്‍ന്നത്. പിതാമഹന് അബ്ദുല്‍ മുത്വലിബ് സംരക്ഷണ ചുമതല ഏറ്റെടുത്തു. ആറാം വയസ്സില്‍ മാതാവ് കുട്ടിയുമൊത്ത് മദീന മുനവ്വറയിലേക്ക് തിരിച്ചു. കൂടെ ഉമ്മു ഐമന് (റ)യുമുണ്ട്. ബനൂ നജ്ജാറിലെ അമ്മാവന്മാരെ സന്ദര്‍ശിക്കലായിരുന്നു ലക്ഷ്യം. ഒരു മാസം മദീനയില്‍ വസിച്ചു.
പിന്നീട് മക്കയിലേക്ക് മടങ്ങി. യാത്രാമധ്യേ അവര്‍ രോഗം ബാധിക്കുകയും മരണം വരിക്കുകയും ചെയ്തു. അബവാഇല്‍ ഖബറടക്കം ചെയ്തു. ഉമ്മു ഐമന് (റ) കുട്ടിയെ മക്കയിലെത്തിച്ചു. പിതാമഹനായ അബ്ദുല്‍ മുത്വലിബിനെ ഏല്‍പ്പിച്ചു.