വിഖായയുടെ കൂടെ
നല്ലോർമ്മകൾ
🖊 സവാദ് കമാലി
🖊 സവാദ് കമാലി
കനൽ പഥങ്ങളിലും കാലിടറാത്ത കർമയോഗികളുടെ കർമ മണ്ഡലം വിഖായയിലൂടെ ജീവിതത്തിൽ പുതിയ ഒരു അദ്ധ്യായം തീർക്കുകയായിരുന്നു. വിഖായയുടെ 718 ആക്റ്റീവ് വിങ്ങിൽ ഒരുവനാകാൻ എനിക്ക് ഭാഗ്യം ലഭിച്ചു. വിഖായ 5th വൈബ്രന്റ് കോൺഫറൻസിന് സൂഫി സുലൂക്കിന്റെ സൗരഭ്യമായ തെയ്യോട്ടുചിറ KMIC കോളേജ് സാക്ഷിയായി. മൂന്ന് ദിവസത്തെ സെഷനുകളിൽ വ്യത്യസ്തമായ ശീർഷകങ്ങളിൽ ക്രിയാത്മകമായ ക്ലാസുകളാണ് ക്യാമ്പ് സമ്മാനിച്ചത്. കേരളത്തിന്റെ അകത്തും പുറത്തുമായി സേവന സന്നദ്ധരായ പ്രായ പരിമിതിയും പ്രതിസന്ധികളും വകവെക്കാതെ സമസ്തയുടെ നീലപട്ടാളത്തിൽ അണിചേരാൻ എത്തിയവരെ കണ്ടപ്പോൾ ആവേശമായി. കേരളത്തിന്റെ നാനാ ദിക്കുകളിൽ നിന്നുമുള്ള സേവകർ ക്യാമ്പിലേക്ക് എത്തിയിരുന്നു.
വിഖായയുടെ ഓരോ പ്രവർത്തനങ്ങളും എന്നും മനസ്സിൽ വല്ലാത്ത ആവേശമായിരുന്നു. വിഖായയുടെ ഓരോ പ്രവർത്തനവും അതിശയിപ്പിക്കുന്നതായിരുന്നു. സ്വന്തത്തെ മറന്നുള്ള അവരുടെ നിസ്വാർത്ഥ സേവനം പ്രശംസനാർഹമാണ്. കവളപ്പാറ ഉരുൾ പൊട്ടലിൽ അപരനെ ചേർത്തിപ്പിടിക്കാനുള്ള വിഖായ പ്രവർത്തകന്റെ നിസ്വാർത്ഥ മനസ്സ് വല്ലാതെ മനസ്സിൽ പതിഞ്ഞിരുന്നു. മാത്രമല്ല കേരളം കൊറോണയുടെ പിടിമുറുക്കത്തിൽ പ്രതിസന്ധി അനുഭവിച്ചപ്പോഴും കയ്യും മെയ്യും മറന്ന് സന്നദ്ധത കാണിക്കാൻ വിഖായ മുമ്പിൽ തന്നെ ഉണ്ടായിരുന്നു. തുടങ്ങി ഹോസ്പിറ്റലുകളിൽ ആയാലും പൊതു ഇടങ്ങളിലായാലും വിഖായ കർമം കൊണ്ട് ധർമ്മം തീർക്കുന്നത് പലപ്പോഴും കണ്ട് അനുഭവിച്ചതാണ്. 5th ബാച്ചിൽ ജില്ലയിലെ 2 ക്യാമ്പുകളിൽ പ്രയാസങ്ങൾ അതിചജയിച്ചാണ് ഞാൻ പങ്കെടുത്തത്. ക്യാമ്പ് നടന്നത് ഞാൻ പഠിച്ച് ഇറങ്ങിയ സ്വന്തം നാട്ടിലും കൂടിയായ KMIC യിൽ ആയത് വളരെ ആവേശമായി. അതുകൊണ്ട് തന്നെ ആ ക്യാമ്പിൽ പങ്കെടുക്കണമെന്ന് എനിക്ക് വാശിയായിരുന്നു. ജാമിഅയിലെ എന്റെ സഹപാഠികളും കൂടെയുണ്ടായിരുന്നു.
ഓരോ സെഷനുകളും വ്യത്യസ്തമായിരുന്നു. ജീവിതത്തിൽ ഏതു പ്രതിസന്ധിയെയും നേരിടാൻ ഓരോ സെഷനും മാറ്റുകൂട്ടി. ഏറെ സന്തോഷം തോന്നിയ ഒരു നിമിഷം ക്യാമ്പിൽ പങ്കെടുത്ത ഒരു പ്രവർത്തകന്റെ അനുഭവമായിരുന്നു. അദ്ദേഹം പങ്കെടുത്ത ജില്ലാ ക്യാമ്പിൽ CPR ക്ലാസ്സെടുത്ത സർ തന്നെയായിരുന്നു സ്റ്റേറ്റ് ക്യാമ്പിനും ഉണ്ടായിരുന്നത്. ജില്ലാ ക്യാമ്പിൽ വെച്ച് തൊണ്ടയിൽ കുടുങ്ങിയാൽ ചെയ്യാനുള്ള പരിഹാരമാർഗം അദ്ദേഹത്തിന് തന്റെ ജീവിതത്തിൽ വളരെ വിലപ്പെട്ട അവസരത്തിൽ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിച്ച അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. സംഭവം ഇങ്ങനെയാണ്: അദ്ദേഹം ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചെറിയ മകന്റെ തൊണ്ടയിൽ കോൽ മിട്ടായി കുടുങ്ങി തന്റെ ഭാര്യ പ്രയാസപ്പെട്ട് നിൽക്കുന്ന സമയത്താണ് അദ്ദേഹം വീട്ടിലേക്ക് കയറിചെല്ലുന്നത്. ജില്ലാ ക്യാമ്പിൽ നിന്ന് ലഭിച്ച കാര്യങ്ങൾ പെട്ടെന്ന് ചെയ്തത് കൊണ്ട് തന്നെ തന്റെ സ്വന്തം പിഞ്ചു മകന്റെ ജീവൻ രക്ഷിക്കാൻ സാധിച്ച അനുഭവം ക്യാമ്പിൽ വെച്ച് അദ്ദേഹം പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ വിഖായയുടെ ക്യാമ്പിൽ നിന്ന് ലഭിക്കുന്ന ഓരോ ക്ലാസും ജീവിതത്തിന്റെ ഓരോ സാഹചര്യങ്ങളിലും ഉപകരിക്കും എന്ന് തീർച്ചയായി. വിഖായയുടെ പ്രവർത്തനങ്ങൾ എന്നും അതിശയിപ്പിക്കുന്നതാണ്.
സമസ്തയെന്ന ആദർശ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ പുരുഷാരമാണ് ക്യാമ്പിൽ പങ്കെടുത്തത്. നേതൃത്വത്തെ കൃത്യമായി അനുസരിച്ച് സമസ്തക്ക് ശക്തി പകരാനുള്ള സന്നദ്ധതയാണ് ക്യാമ്പിലൂടെ നേടിയുടെത്തത്.
മൂന്നാം ദിവസം ഫീൽഡ് വർക്കിന്റെ ഭാഗമായി തെയ്യോട്ടുചിറയെ ചന്ദമുള്ളതാക്കിത്തീർത്താണ് ക്യാമ്പ് അവസാനിക്കുന്നത്. തെയ്യോട്ടുചിറയിലെ 2 കുളങ്ങളും അമ്പതി അഞ്ചാം മെയിലും പ്ലാസ്റ്റിക് മുക്തമാക്കിയാണ് ഫീൽഡ് വർക്ക് അവസാനിച്ചത്. അവസാനമായി നേതൃത്വത്തിന് ഗ്രാന്റ് സലൂട്ടും സത്യപ്രതിജ്ഞയും ചെയ്ത് പിരിയുകയും ചെയ്തു. ഇനി നീല കോട്ടണിഞ്ഞു കർമ്മ വീഥിയിലേക്ക്. സമസ്തയുടെ പിന്നിൽ കൂടുതൽ ശക്തിയോടെ ആവേശത്തോടെ ഞാനും കൂടെയുണ്ടാവും.
വാക്കുകൾക്കും വരികൾക്കും അധീതമാണ് ഈ നീലപ്പടയണി...
ഒരു കാര്യം തീർച്ചയാണ് തകർക്കാനും തളർത്താനും തിരുത്താനും ആരു തന്നെ വന്നാലും സമസ്തയെന്ന ആദർശ പ്രസ്ഥാനത്തെ കാരിരുമ്പിന്റെ കോട്ട കെട്ടി സംരക്ഷിക്കാനും സയ്യിദുൽ ഉലമയുടെ കൂടെ പാറപോലെ അടിയുറച്ച് നിൽക്കാനും വിഖായയുടെ നീലപ്പട്ടാളം സന്നദ്ധരാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു കമാലിയ്യാബാദ് സാക്ഷ്യം വഹിച്ചത്...
ഇൻശാ അല്ലാഹ് മരണം വരെ സമസ്തയുടെ സേവകനായി നീല പടയണിയിൽ പ്രവർത്തിക്കാൻ നാഥൻ തുണക്കട്ടെ... 🤲