മമ്പുറം തങ്ങളും
മലബാർ പോരാട്ടങ്ങളും
🖊 അർഷദ് പന്തല്ലൂർ
🖊 അർഷദ് പന്തല്ലൂർ
കേരള മുസ് ലിം ചരിത്രത്തിലെ ഒരു പൊൻ തൂവലായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങളുടെ ആഗമനം. സംഭവബഹുലമായ ഒരു ജീവിതത്തിന്റെ ദർശനമായിരുന്നു തങ്ങളുടെ ജീവിതം. ഇറങ്ങിച്ചെല്ലും തോറും ആഴമനുഭവപ്പെടുന്ന ജീവിത സന്ദേശമായിരുന്നു. രാഷ്ടീയമെന്നോ സാമൂഹികമെന്നോ സാംസ്കാരികമെന്നോ അതിനെ വേർത്തിരിക്കൽ അസാധ്യമാണ്. ധർമ്മങ്ങളെ സംരക്ഷിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്ത ആ മഹൽ ജീവിതം ലോക ജനതക്കു ഉത്തമ മാതൃകയാണ്. കേരള മുസ് ലിം നവോത്ഥാനത്തിന്റെ ശിൽപ്പിയായിരുന്നു സയ്യിദ് അലവി തങ്ങൾ. ജാതി-മത ഭേദമന്യേ തങ്ങൾ അംഗീകരിക്കപ്പെട്ടു. മത പ്രബോധനാർത്ഥം ഒരുപാട് പണ്ഡിതരും സാദാത്തുക്കളും കേരളത്തിൽ തീരമണഞ്ഞു. ഇസ് ലാമിന്റെ സുന്ദര സന്ദേശം കേരളത്തിലുടനീളം പ്രചരിപ്പിച്ചു. യമനിലെ ഹള്ർമൗത്തിലെ തരീം എന്ന പ്രദേശത്തിൽ നിന്നും മമ്പുറം തങ്ങളുടെ കുടുംബ വേരിന്റെ ഉത്ഭവം. കേരളത്തിലെ ഭൂരിപക്ഷം പ്രവാചക കുടുംബവും കടന്നുവന്നത് യമനിൽ നിന്നാണ്. അതുകൊണ്ട് തന്നെ കേരള മുസ് ലിം ചരിത്രത്തിൽ യമനിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.
ജിഫ്രി കുടുംബത്തിലെ പ്രധാനിയുടെ മകളും സയ്യിദ് ഹസ്സന് ജിഫ്രിയുടെ സഹോദരിയുമായ സയ്യിദ് ഫാത്തിമയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ഇവരുടെ പുത്രനായി ഹിജ്റ 1166 ല്‍ ദുല്‍ഹിജ്ജ 23 ന് ശനിയാഴ്ച്ച രാത്രി സയ്യിദ് അലവി തങ്ങള്‍ ജനിച്ചു. ചെറുപത്തില്‍ തന്നെ മാതാപിതാക്കള്‍ മരണ മടഞ്ഞു.പിന്നീട് മാതൃസഹോദരി സയ്യിദ ഹാമിദ ബീവിയാണ് തങ്ങളെ വളര്‍ത്തിയത്്. അവര്‍ തങ്ങള്‍ക്ക് മത സാമൂഹിക ബോധം പകര്‍ന്ന് കൊടുത്തു. ചെറുപത്തില്‍ തന്നെ ആകര്‍ഷകമായ സ്വഭാവ സവിശേഷതകള്‍ കണ്ടുതുടങ്ങി. അറബി ഭാഷയില്‍ പ്രാവിണ്യം നേടി. വൈകാതെ ഖുര്‍ആന്‍ മന പാംമാക്കുകയും ചെയ്തു.സ്വദേശമായ തരീം നിന്ന് തന്നെയാണ് പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയത്. തരീമിലെ വിഖ്യാത പണ്ഡിതനായിരുന്നു തങ്ങളുടെ പ്രധാന ഗുരു തന്റെ ഗുരുവിനെ അക്ഷരം പ്രതി അനുസരിക്കുകയും ആദരിക്കുകയും ചെയ്തു. ബാല്യങ്ങളിലെ ചാപല്യങ്ങളിലേക്ക് വ്രതിചലിക്കാതെ ആദര്‍ശവഴിയില്‍ സഞ്ചരിച്ചു. തന്നോടു ബന്തപ്പെട്ടവരെല്ലാം പ്രബോധനാര്‍ത്ഥം കേരളത്തിലേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്നറിഞ്ഞ തങ്ങള്‍ തനിക്കും അതിനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു. മമ്പുറം തങ്ങന്മാരുടെ ആഗമനം കേരള വിദ്യാഭ്യാസവും പാണ്ഡിത്യവും മഖ്ദൂമികളും നിഷ്പിതമാണെങ്കില് ആത്മീയ നേത്രത്വം മമ്പുറം തങ്ങന്മാരില് നിഷ്പതമായിരുന്നു. മാപ്പിളമാരുടെ ആത്മീയവും സാമൂഹികവുമായ നേതാവായി വാഴ്തപ്പെട്ടു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ
ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടങ്ങൾ കേരളത്തിൽ ശക്തി പ്രാപിച്ചുകൊണ്ടിരുന്നു. പലയിടങ്ങളിലും പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു. മുസ് ലിം മാപ്പിളമാരുടെ നേതാവെന്ന നിലയിൽ മമ്പുറം തങ്ങൾക്ക് ജനങ്ങളുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. ബ്രിട്ടീഷുകാർ ചുമത്തിയ അമിത നികുതിയും, ഉപ്പ്, പുകയില തുടങ്ങിയവയിലെ കുത്തക വ്യാപാരവും നിത്യോപയോഗ വസ്തുക്കൾക്കുള്ള താങ്ങാനാവാത്ത നികുതിയും ജനജീവിതം കൂടുതൽ ദുഷ്കരമാക്കി. ഇത് മമ്പുറം തങ്ങളെ രോഷാകുലനാക്കി. തുടർന്ന് അതിനുള്ള പ്രതിപ്രവർത്തനങ്ങളിലേക്ക് തങ്ങൾ ഇറങ്ങിച്ചെന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ തങ്ങൾ "ജിഹാദ്" എന്നാണ് വിശേഷിപ്പിച്ചത്. കച്ചവടത്തിനായി കേരളത്തിലെത്തി, ഇന്ത്യയിൽ ആധിപത്യം നേടാൻ ശ്രമിച്ച വിദേശ ശക്തിക്കെതിരെ പോരാടുന്നത് മാപ്പിളമാർക്ക് അനിവാര്യമായിരുന്നു. സൈനുദ്ദീൻ മഖ്ദൂം രചിച്ച "തുഹ്ഫത്തുൽ മുജാഹിദീൻ" മാപ്പിളമാരിലെ അധനിവേശ വിരുദ്ധ പോരാട്ട മനോഭാവത്തിന് ആക്കം കൂട്ടി. കോളനി വിരുദ്ധ സമരത്തിൽ മമ്പുറം തങ്ങൾ പ്രകോപിച്ച മറ്റൊരു ഘടകമായിരുന്നു മതപരിവർത്തനം. ക്രിസ്തീയ പുരോഹിതരുടെ നേതൃത്വത്തിൽ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ മതപരിവർത്തന പ്രവർത്തനങ്ങൾ നടന്നു. പ്രവാചക കുടുബമായതുകൊണ്ടു തന്നെ പരിഗണനീയമായ ആദരവും കുലീനതയും ബഹുമാനവും കല്പ്പിക്കപ്പെട്ടിരുന്നു. ആത്മീയ വിജ്ഞാന രംഗത്തു ജ്വലിച്ചു നിന്ന സയ്യിദ് മുഹമ്മദ് ബിന്‍ സഹ്ല് മൗലദ്ദവീല ഈ പരമ്പരയില്‍ പെട്ടതാണ്.
മുസ്ലിം സമൂഹത്തിനുമേൽ ചുമത്തിയ അമിത നികുതിയും ഒറ്റപ്പെടുത്തലും ഉദ്യോഗങ്ങളിൽ മാറ്റി നിർത്തലും തങ്ങളെ വല്ലാതെ വേദനിപ്പിച്ചു .ഒറ്റയ്ക്ക് ഭരണം അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാർ ഇവിടുത്ത ജന്മിമാരെയും നമ്പൂതിരിമാരെയും കൂട്ടുപിടിച്ചു . അവർ മുഖേന നടപ്പിലാക്കിയ നിയമ വ്യവസ്ഥകൾ മാപ്പിളമാരെയും കർഷകരെയും പ്രീതികൂലമായി ബാധിച്ചു.തുടർന്ന് ജന്മിത്വ വ്യവസ്ഥക്കെതിരെ മാപ്പിളമാർ കലാപ സ്വരമുയർത്തി . കാലാപകാരികൾക്ക് തങ്ങൾ സർവാശംസകളും നേർന്നു . ജന്മിത്വം മാപ്പിളമാരെയും കർഷകരെയും ദുരിതാവസ്ഥയിലേക്ക് വഴിതെളിയിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷമായിരുന്നു തങ്ങളുടെ ഈ നീക്കം . തദ്ദേശിയരായ ജന്മിമാരോട് തങ്ങൾ സൗഹാർദപരമായിട്ടാണ് പെരുമാറിയിരുന്നത് .ചേരൂർ കലാപത്തിന്റെ കാരണക്കാരനായ കപ്രാട്ട് കൃഷ്ണ പണിക്കർ തങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു .പക്ഷെ സമൂഹത്തിന്റെയും മതത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല . എന്നാൽ ജന്മിത്വത്തിനോടുള്ള ഈ വിരോധം ബ്രിട്ടീഷ് ഭരണകൂടത്തിനോടും കൂടിയുള്ളതായിരുന്നു .
അന്ന് നിലനിന്നിരുന്ന ജാതി സമ്പ്രദായവും വർണവിവേചനവും തങ്ങളെ സമര വീതിയിലിറങ്ങാൻ പ്രേരിപ്പിച്ചു .താഴ്ന്ന ജാതിയിൽ പെട്ട ജനങ്ങൾ ഇസ്ലാം മതം സ്വീകരിച്ചാലും അവരോട് പഴയ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത് .ഇത് മമ്പുറം തങ്ങളെയും മകൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങളെയും ഒരുപോലെ പ്രകോപിച്ചു .ഇസ്ലാം സ്വീകരിക്കുന്നത് വഴി ഏത് നമ്പൂതിരിയുടെ മുമ്പിലും തലകുനിക്കുകയും അവരുടെ എച്ചിൽ ഭക്ഷിക്കേണ്ട എന്നും പഴയ ജാതി വ്യവസ്ഥയിൽ നീന്നും വർണ വിവേചനത്തിൽ നിന്നും മോചിതനാവുമെന്നും അവർ അധ്യാപനം നടത്തി .വിവിധ കാരണങ്ങളാണ് മമ്പുറം തങ്ങൾ സമരവീഥിയിലിറങ്ങാൻ കാരണമായത് .ജനങ്ങൾക്കിടയിൽ ആത്മീയ നേതാവിനുപുറമെ അനശ്വേജനായ നേതാവായിമാറി.
ബ്രിട്ടീഷ് അധിനിവേശ ശക്തിക്കെതിരെ പലയിടങ്ങളിലും വൻപ്രക്ഷോഭവും സമരങ്ങളും ഉടലെടുത്തു. രോഷാകുലരായ മാപ്പിള കലാപകാരികൾ അവർക്കെതിരെ പ്രതിഷേധ സ്വരമുയർത്തി. 1817 ലെ കലാപത്തിനുശേഷമാണ് പ്രകടമായ സാന്നിധ്യമറിയിക്കുന്ന കലാപങ്ങളുണ്ടാവുന്നത്. മമ്പുറം തങ്ങൾ നേരിട്ടും അല്ലതെയും പോരാട്ടത്തിനിറങ്ങി. 1841 ൽ അരങ്ങേറിയ മുട്ടിച്ചിറ കലാപത്തിന് തങ്ങൾ പ്രത്യേക ആശിർവാദം നൽകി. 1841 ൽ പള്ളിപ്പുറത്ത് നടന്ന പ്രക്ഷോഭം ബ്രിട്ടീഷുകാർ സൈനിക നടപടികളിലൂടെ അടിച്ചമർത്തി. ഇനി ഒരു കലാപമുണ്ടാക്കാൻ വഴിയില്ലായെന്ന് ബ്രിട്ടീഷുകാർ കണക്ക് കൂട്ടി. എന്നാൽ, ആറുമാസത്തിനു ശേഷം നടന്ന മുട്ടിച്ചിറ കലാപം കേരള മുസ്ലിം ചരിത്രത്തിൽ പ്രധാന പങ്കുണ്ട്. പള്ളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കലാപത്തിന് വഴിയൊരുക്കിയത്. തോട്ടശ്ശേരി പണിക്കർ എന്ന നമ്പൂതിരിയുടെ നീതിരഹിത ഇടപെടലിന് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കൂട്ടുനിന്നതാണ് കലാപത്തിന്റെ മൂലകാരണം. പള്ളി പിടിച്ചടക്കലായിരുന്നു നമ്പൂതിരിയുടെ ഈ നീതിരഹിതമായ നീക്കത്തിന്റെ ലക്ഷ്യം. പള്ളി പരിപാലകനും മേൽനോട്ടക്കാരനുമായ കൈതോത്തിപ്പാട്ടിൽ മൊയ്തീൻ കുട്ടിയേയും മറ്റുള്ളവരെയും അറസ്റ് ചെയ്യാൻ അവർ പള്ളിയിലെത്തി. രോഷാകുലരായ സമീപത്തുള്ള മാപ്പിളമാർ പോലീസ് ഉദ്യോഗസ്ഥരെ തുരത്തി ഓടിച്ചു. മാപ്പിള പക്ഷത്ത് ആദ്യം ഒമ്പത് പേർ ആയിരുന്നെങ്കിലും രണ്ടു പേർ കൂടി. ആകെ പതിനൊന്ന് പേർ ആയി. ഈ സംഘത്തെ അടിച്ചമർത്തനായി നാല്പതോളം സൈനികരെ വിന്യസിച്ചിരുന്നെകിലും എണ്ണത്തിൽ കുറവായ മാപ്പിളമാരെ അവർക്ക് ഭയമായിരുന്നു എന്ന സൈനിക തലവൻ ലെഫ്. ഷേക്സ് പിയർ രേഖപ്പെടുത്തിയിട്ടുണ്ട്. ഒടുവിൽ പതിനൊന്ന് മാപ്പിളമാരും വീരരക്തസാക്ഷിത്വം വരിച്ചു. ബ്രിട്ടീഷുകാർ ആധുനിക യുദ്ധത്തോക്കുകളും ആയുധങ്ങളും ഉപയോഗിച്ചപ്പോൾ മാപ്പിളമാർ കൊടുവാളും പരിജകളും ആയിരുന്നു ഉപയോഗിച്ചിരുന്നത്. മതരിമൂല മൂപ്പൻ,കൈതകത്ത് മൂല കുഞ്ഞീശ്വരൻ,പത്തിൽ മൊയ്തീൻ കുട്ടി,അനങ്ങാട്ട് മായിൻ കുട്ടി,പത്തിൽ വലിയ കുഞ്ഞാലയൻ, കൈതകത്ത് അബ്ദുറഹ്മാൻ കുട്ടി, മമ്പുറത്ത് ഓടക്കടവത്ത് വലിയങ്ങാട്ട് മൊയ്തീൻ കുട്ടി,മൊട്ടംചിറക്കൽ കുഞ്ഞാപ്പ, തോപ്പട്ടം മമ്മത്, നയന്നൂർ മൊയ്തീൻ തുടങ്ങിയവരാണ് വീരരക്തസാക്ഷിത്വം വരിച്ച യോദ്ധാക്കൾ. മറ്റു കലാപകാരികൾക്ക് പടമെന്ന നിലയിൽ അവരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയും മൃഗങ്ങളുടെ കൂടെ കുഴിച്ചിടുകയും ചെയ്തു. വലിയ പോലീസ് സൈന്ന്യം ഇതിന് കാവൽ നിന്നിരുന്നു. എന്നിട്ടും രണ്ടായിരത്തോളം വരുന്ന മാപ്പിളമാർ അവിടെയെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് മതാനുഷ്ടാന്തങ്ങൾ പ്രകാരം മുട്ടിച്ചിറ പള്ളിയിൽ കബറടക്കി. മമ്പുറം തങ്ങൾ പൂർണ പിന്തുണ നൽകിയ മുട്ടിച്ചിറ കലാപത്തിലെ യോദ്ധാക്കളോട് ബ്രിട്ടീഷുകാർ ചെയ്ത ചെയ്ത പ്രവർത്തനങ്ങൾ തങ്ങളെ വല്ലാതെ വേദനിപ്പിച്ചു. മുട്ടിച്ചിറ കലാപം ബ്രിട്ടീഷുകാർക്ക് ഒരു താക്കീത് ആയിരുന്നു.
മമ്പുറം തങ്ങളുടെ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കലാപമാണ് ചേരൂർ കലാപം. തിരുരങ്ങാടി,ചേരൂർ എന്നിവിടങ്ങളിലായിരുന്നു സമര കേന്ദ്രങ്ങൾ. ബ്രിട്ടീഷുകാരുടെ വിദ്വേഷത്തിന്റെയും ജന്മിമാരുടെ മോശ പെരുമാറ്റവുമായിരുന്നു കലാപത്തിലേക്ക് വഴി തെളിയിച്ചത്. തിരൂരങ്ങാടിയിലെ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും മമ്പുറം തങ്ങളുടെ അടുത്ത് വന്ന് ഇസ്ലാം സ്വീകരിച്ചു. പഴയ പേര് മാറ്റി പുതിയ പേര് സ്വീകരിച്ചു. കപ്രാട്ട് കൃഷ്ണ പണിക്കരുടെ കൃഷിയിടത്തെ പണിക്കാരായിരുന്നു അവർ. ഇതിൽ രോഷാകുലനായ പണിക്കർ അവരെ ആക്ഷേപിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. സംഭവമറിഞ്ഞ തങ്ങൾ ദുഃഖിതനായി. ഇത് പാപമാണെന്നും തങ്ങൾ ഇത് സഹിക്കില്ലെന്നും മനസ്സിലാക്കിയ പണിക്കർ മമ്പുറത് ചെന്ന് മാപ്പ് അപേക്ഷിച്ചു. തങ്ങൾ ആ ദുഷ്പ്രവർത്തിക്കു മാപ്പ് നൽകിയില്ല. ശക്തമായി താക്കീത് നൽകുകയും ചെയ്തു. ഇതറിഞ്ഞ മാപ്പിളമാർ സംഘടിതമായി പോരാടാൻ തീരുമാനിച്ചു. പുവ്വാദൻ മുഹ്യുദ്ധീൻ എന്നയാളായിരുന്നു സംഘനേതാവ്. പണിക്കരുടെ വീടിനു സമീപത്തെത്തി അദ്ദേഹത്തെ നിശ്ക്രൂരം വധിച്ചു. തല കുണ്ഡത്തിൽ കുത്തി നാട്ടി നിർത്തി. ഇതേ തുടർന്ന് മാപ്പിളമാർക്കെതിരെ ശക്തമായ നിയമ നടപടികൾ നടത്താൻ ഭരണകൂടം ഒരുങ്ങി. കലാപകാരികളെ എതിർക്കാൻ ഭയന്ന ഉദ്യോഗസ്ഥർ കൂടുതൽ സൈന്യത്തെ ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് കത്തയച്ചു. അത്പ്രകാരം സൈന്യം എത്തിച്ചേർന്നു. നീണ്ട പോരാട്ടത്തിനൊടുവിൽ വീര യോദ്ധാക്കൾ രക്തസാക്ഷികളായി.
യുദ്ധശേഷം ബ്രിട്ടീഷുകാർ അവരുടെ മൃതദേഹങ്ങൾ ക്യാമ്പിൽ കൊണ്ടുവന്നു പെട്രോൾ ഒഴിച്കത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷെ, എത്ര തീ കൊളുത്തിയിട്ടും മൃതദേഹങ്ങൾ കത്തുന്നില്ല. പരിഭ്രാന്തരായ ഉദ്യോഗസ്ഥർ മാപ്പിളമാർക്ക് മൃതദേഹങ്ങൾ വിട്ട് കൊടുത്തു. അവരുടെ ഖബർ സന്ദർശിക്കുന്നത് സർക്കാർ വിലക്കി. അവരുടെ വീരപോരാട്ട കഥകളാൽ പ്രചോദനം ഉൾക്കൊണ്ട് വീണ്ടും ഒരു കലാപം ഉടലെടുക്കുമോ എന്ന ഭയമായിരുന്നു ഇതിന്ന് പിന്നിൽ. പക്ഷെ, ആ ധാരാണകളെല്ലാം തിരുത്തപെട്ടു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും അരാചകത്തിനെതിരെയും ഭരണ തുടർച്ചക്കുകൂട്ടുപിടിച്ച ജന്മിമാർക്കെതിരെയും നിരന്തരം യുദ്ധങ്ങളും കലാപങ്ങളും നടന്നുകൊണ്ടിരുന്നു. കർക്കശമായ മതാധിഷ്ഠിത നിലപാടിൽ ഉറച്ചുനിന്ന മമ്പുറം കലാപകാരികൾക്ക് എല്ലാവിധ പിന്തുണയും ആശിർവാദവും നൽകി. മാപ്പിളമാർക്ക് ഊർജ്ജവും ധൈര്യവും പകർന്ന് കൊടുത്തു. മലബാറിലെ പോരാട്ട വീര്യങ്ങൾക്ക് തങ്ങൾ ശക്തിയും പ്രാർത്ഥനയും നൽകി ആശീർവദിച്ചു. തങ്ങളുടെ നേതൃത്വം ബ്രിട്ടീഷുകാരെ ചൊടിപ്പിക്കുകയുണ്ടായി. തങ്ങൾക്കെതിരെ പലതവണ തിരിഞ്ഞെങ്കിലും അതെല്ലാം വിഫലമായി.
പോരാട്ടത്തിന്റെ അനന്തര ഫലങ്ങൾ
മമ്പുറം തങ്ങൾ മാപ്പിളമാർക്കിടയിൽ അധിഷേധ്യ നേതാവായി മാറി. പൂർണമായും മതാധിഷ്ഠിത നിലപാടുകളാണ് തങ്ങൾ സ്വീകരിച്ചിരുന്നത്. കലാപകാരികൾക്ക് തങ്ങളുടെ ഉപദേശവും പ്രാർത്ഥനയും വീര്യത്തിന്ന് മൂർച്ചകൂട്ടി. തങ്ങൾ രചിച്ച "സൈഫുൽ ബത്താർ" മാപ്പിളമാർക്ക് അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ വിപ്ലവാവേശം നൽകി. വിദേശ ശക്തികൾക്കെതിരെ പോരാടുന്നതിനെ "ജിഹാദ്" എന്നാണ് വിശേഷിപ്പിച്ചത്. മലബാറിലെ പോരാട്ടങ്ങൾക്ക് ശക്തി പകർന്ന തങ്ങളുടെ ആകമാനം ബ്രിട്ടീഷുകാർക്ക് കൂടുതൽ തലവേദനയുണ്ടാക്കി. തങ്ങൾക്കെതിരെ നടപടിയെടുക്കാൻ പലതവണ ശ്രമിച്ചു. പക്ഷെ, അതൊന്നും നടന്നില്ല. മാപ്പിളമാർക്ക് വിദ്യാഭ്യാസം നൽകുക സമാധാന ഉടമ്പടികൾ വഴി പ്രവേശനം പരിഹരിക്കുക എന്ന തന്ത്രം ഉപയോഗിക്കാൻ ജില്ലാ ഭരണ കൂടെങ്ങൾക്ക് നിർദ്ദേശം നൽകി. ഇത് ഫലം കണ്ടില്ല. കർശന നടപടികൾ കൊണ്ട് മാത്രമേ മാപ്പിളമാരെ അടിച്ചമർത്താൻ കഴിയൂ എന്നും അത് ഉടനെ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട്കോണ്ട് കളക്ടർ കൊണോലി മദ്രാസ് ഗവൺമെന്റിന് കത്തെഴുതി. ജനങ്ങളുടെ നിരായുധീകരണം, കലാപ കേന്ദ്രങ്ങളിലെ തങ്ങള്‍മാരെ നാട്കടത്തൽ,മാപ്പിള ധനികന്മാർക്ക് പിഴ ചുമത്തൽ, മാപ്പിളമാരെ ഉദ്യോഗസ്ഥരായി നിയോഗിക്കൽ,നാടുകളിൽ പ്രശ്ന പരിഹാരത്തിനായി ഖാളി നിയമനം,സുരക്ഷാഭടന്മാരെ നിയോഗിക്കൽ,തുടങ്ങിയ ആവശ്യങ്ങൾ ആ കത്തിലുണ്ടായിരുന്നു. കലാപങ്ങളിൽ മമ്പുറം തങ്ങന്മാരുടെ സ്വോധീനം കൊണോലി തിരിച്ചറിഞ്ഞു. 1825 ജനുവരി 4 ന് തുടങ്ങിയ മട്ടന്നൂർ കലാപ റിപ്പോർട്ടുകളിൽ കൊണോലി മറ്റൊരു ആവശ്യം കൂടി മുന്നോട്ട് വെച്ചു. മാപ്പിളകലാപങ്ങളെ കുറിച്ച് പഠിച്ച് അന്വേഷിച്ച റിപ്പോർട് തെയ്യാറാക്കുക. മമ്പുറം തങ്ങൾ കലാപത്തിന്ന് പിന്തുണ നൽകുന്നുണ്ടെന്ന് മനസ്സിലാക്കിയ കൊണോലി തങ്ങളെ നാട് കടത്തുവാനാവശ്യപ്പെട്ടു. മലബാറിൽ പ്രെഷോപ്ങ്ങൾക്ക് കാരണം തങ്ങളാണെന്ന് കൊണോലി സമർത്ഥിച്ചു. മാപ്പിളമാരുടെ ആത്മീയ നേതാവും ഒപ്പം കലാപവേദികളിലെ പടനനേതാവുമായിരുന്നു മമ്പുറം തങ്ങൾ. തങ്ങളുടെ നേതൃത്വത്തെ ബ്രിട്ടീഷുകാർ ഭയന്നിരുന്നു.മുസ്ലിം മാപ്പിളമാരുടെ ദുരിത ജീവിതത്തിൽ മനം നൊന്താണ് തങ്ങളവറുകൾ സമരമുഖത്തേക്കു വന്നത്. അധിനിവേശ ശക്തികളുടെ കൊടിയ പീഡനങ്ങളും സ്വന്തം രാജ്യത്ത് അടിമത്തുല്ല്യ ജീവിതവും കൊണ്ട് പൊറുതിമുട്ടി മാപ്പിളമാർ പ്രതിരോധമുറകൾ സ്വീകരിച്ചു. കൊടുവാളും പരിചയുമേന്തി ഒപ്പം ഈമാനികാവേഷവും കൂട്ടുപിടിച്ച് ബ്രിട്ടീഷുകാർക്കെതിരെ പാഞ്ഞടുത്തു. മമ്പുറം സയ്യദ് അലവി തങ്ങളെ പോലുള്ള അനിഷേധ്യ നേതാക്കന്മാർ കലാപത്തിന് ഊർജ്ജവും ശക്തിയും പകർന്ന്കൊടുത്തു. തങ്ങളുടെ ശേഷം പുത്രൻ സയ്യിദ് ഫസൽ പൂക്കോയ തങ്ങളും ഇതേ മാർഗം സ്വീകരിച്ചു. കോളനി വിരുദ്ധ മനോഭാവത്തോടെ പ്രീതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചു. മമ്പുറം തങ്ങന്മാരുടെ നേതൃത്വത്തെ ഭയന്ന് സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ നാടുകടത്തി.
തങ്ങൾ പകുത്തുനൽകിയ ഈമാനികാവേഷത്തിൽ മാപ്പിളമാർ അടിപതറാതെ നിലകൊണ്ടു. കേരള മുസ്ലിം ചരിത്രത്തിൽ അവരുടെ ചരിത്രം മായാതെ നിലക്കൊണ്ടിരുന്നു. നിലക്കാത്ത പ്രവാഹമാണ് തങ്ങൾ സമൂഹത്തിന്ന് നൽകിയ സുന്ദരമായ സന്ദേശം. ഹിജ്റ 1260 മുഹറം 7 ന് തങ്ങളേവറുകൾ യാത്രയായി. അവരുടെ സ്നേഹ സന്ദേശം ഇന്നും മുസ്ലിം കൈരളിയിൽ തെളിഞ്ഞ് നിൽക്കുന്നു.