അറബി ഭാഷ;
ഒരു ലഘുപഠനം
🖊 അൽ ഹാഫിള് റാസിൽ അലി
അറബ് ഒരു സാസ്കാരിക ഭാഷയാണ്. സെമിറ്റിക്ക് ഭാഷയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണ് അറബിക്. ജനസംഖ്യയനുസരിച്ച് ലോകത്തെ ആറാമത്തെ വിനിമയഭാഷയാണിത്. ഐക്യരാഷ്ട്രസഭയിൽ ഔദ്യോഗികഭാഷകളായ റഷ്യൻ, സ്പാനിഷ് , ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ് എന്നീ ഭാഷകളൊടൊപ്പം അറബി ഭാഷയെ ഔദ്യോഗിക ഭാഷയാക്കി 1973 ഡിസംബർ 18 നാണ് യു.എൻ ജനറൽ കൗൺസിൽ പ്രഖ്യാപിച്ചത്. അങ്ങനെ 2010 മുതലാണ് ഡിസംബർ പതിനെട്ടിന് അന്താരാഷ്ട്ര അറബി ഭാഷ ദിനമായി ആചരിച്ചു വരുന്നത്.
ലോകത്തെ 422മില്യൺ ജനങ്ങളുടെ സംസാരഭാഷയാണ് അറബി ഭാഷ. ഇരുപത്തിനാല് രാജ്യങ്ങളുടെ മാതൃഭാഷയാണ് അറബി ഭാഷ. ഇസ്ലാം മത പ്രമാണങ്ങളുടെ ഉറവിട ഭാഷയാണ് അറബി. എന്നാൽ അത് ഒരു വിഭാഗത്തിൻ്റെയോ മതത്തിൻ്റെയോ മതഗ്ര ന്ഥത്തിന്റെയോമാത്രം ഭാഷയല്ല. ഒരുപാട് മനുഷ്യർക്ക് ജീവൻ പകരുകയും ചെയ്തു. അറബി ഭാഷ ഒരു സംസ്കാരമാണ് എന്നത് കൃത്യമായി ബോധ്യപെടുത്തുന്ന ഒരു ഭാഷയാണിത് അതുപോലെ തന്നെ ശാസ്ത്ര ലോകം അവലംബമായി കാണുന്ന ചില ഗ്രന്ഥങ്ങളുടെയും ആദ്യ രൂപം അറബിയിലാണ്.
ഇംഗ്ലീഷ്, മലയാളം ഹിന്ദി എന്നിങ്ങനെ ലോകത്തെ എല്ലാ ഭാഷകളും അറബിയാൽ സ്വാ ധീനിക്കപ്പെട്ടിട്ടുണ്ട്.നാലാം നൂറ്റാണ്ടിൻ്റെയും അഞ്ചാം നൂറ്റാണ്ടിന്റെയും തുടക്കത്തിൽ അറബി നടന്നിട്ടുണ്ട്. "മുഅല്ല"കൾ എന്നറിയപ്പെടുന്ന അറേബ്യൻ കവിതാ സമഹാരങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് അൽ ബയാൻ, അൽ ജാമിഅ, സൗത്തുൽ ജാമിഅ തുടങ്ങിയവയെല്ലാം അറബിയിൽ രചിക്കപ്പെട്ട പത്രങ്ങളാകുന്നു.
അറബി ഭാഷ കേരളത്തിൽ
അറബി ഭാഷയും കേരളവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകോത്തര അറബിഭാഷക്ക് കേരളം നൽകിയ സംഭാവനകളും ചെറുതല്ല. കച്ചവടത്തിനാ യി പുരാതനകാലം മുതൽ അറബികൾ കേരളത്തിൽ എത്തിയിരുന്നു. കച്ചവടത്തോടൊപ്പം ദാഷാവിനിമയവും സാംസ്കാരിക കൈമാറ്റവും നടന്നുവെന്ന് ചരിത്രം സൂചിപ്പിക്കുന്നു. പൊതു വിദ്യാ-ഭ്യാസവകുപ്പിനു കീഴിൽ ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയും, ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ബിരുദം മുതൽ ബിരുദാനന്തര ഗവേഷണ തലം വരെയും അറബി ഔദ്യോഗികമായി പഠിപ്പിച്ച് വരുന്നു.
അറബ് ദേശത്ത് ഉള്ളവർപോലും കേരളത്തിലെ അറബി പാഠ്യപദ്ധതിയെ പഠന ഗവേഷണത്തിന് വിധേയമാക്കിയിട്ടുള്ളത് കേരളം അറബി ഭാഷ മേഖലയിൽ നൽകുന്ന പിന്തുണയും സഹായവും സൂചിപ്പിക്കുന്നതാണ്. കേരളം, ലക്ഷദ്വീപ് ഉൾപ്പെടെ പതിനാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തികച്ചും കേരളത്തിലേത് പോലെയാണ്. ചുരുക്കി പറയുകയാണെങ്കിൽ കേരളത്തിൽ അറബി ഭാഷ രൂപപ്പെട്ടത് കപ്പൽ സഞ്ചാരികൾ വഴിയാണെന്നത് തികച്ചും ശരിയായിട്ടുള്ള വസ്തുതയാണ്.
സവിശേഷതകൾ
ഇക്കാലം വരേക്കും മനുഷ്യർക്ക് ജീവൻ പകരുന്ന ഒരു ഭാഷയാണ് അറബിഭാഷ. ലോകത്ത് 25 കോടി ജനങ്ങൾ അവരുടെ മാതൃ ഭാഷയായി അറബി ഉയോഗിച്ചു കൊണ്ടിരിക്കുന്നു. ഇരുപത്തി എട്ട് അക്ഷരങ്ങൾ മാത്രമുള്ള അറബി ഭാഷ വലത്ത് നിന്ന് ഇടത്തോട്ടേക്കാണ് എഴുതുന്നത്. ഇത് അറബി ഭാഷയുടെ വലിയൊരു സവിശേഷത തന്നെയാണ്. പദ സമ്പത്തു കളാൽ ധന്യമാണ് അറബി ഭാഷ. അനറബികൾ പോലും അറബി ഭാഷ പഠിക്കാൻ തുട ങ്ങിക്കൊണ്ടിരിക്കുന്നു. വാസ്ഗോഡ ഗാമ, കൊളംബസ് ഇവരെ പോലുള്ള ആളുകൾ ഇന്ത്യയിൽ എത്തിച്ചേരാൻ ഉപയോഗിച്ച മാപ്പുകൾ അറബി ഭാഷയിലുള്ളതായിരുന്നു പ്രവാചകൻ മുഹമ്മദ് നബി തങ്ങൾക്ക് അള്ളാഹു തആല ഇറക്കിക്കൊടുത്ത 'ഖുർആർ ശരീഫ് ', അതു പോലെ തന്നെ പ്രാവാചകൻ (സ്വ) പ്രബോധനത്തിനായി ഉപയോഗിച്ച ഭാഷയും അറബി തന്നെയാണ്. ലളിതമായ ഒരു ഭാഷയാണ് അറബി ഭാഷ. എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നതും സെമറ്റിക് ഭാഷയിൽ ഏറ്റവും സജീവമായ ഭാഷയും കൂടിയാണ് അറബി.
ആധുനിക കാലഘട്ടത്തിൽ
ഈ കാലഘട്ടത്തിൽ ജീവിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് അറബി എന്നത് മലയെ കീഴ്പെടുത്തുന്നതിന് തുല്യമായികൊണ്ടാണ് കാണുന്നത്. എല്ലാവരുടേയും മനസ്സിൽ ഇംഗ്ലീഷ് എന്ന മാത്രമാണ്.എങ്കിൽ പോലും അറബിയും പഠിക്കേണ്ട ഒരു ഭാഷയാണെന്നും പറഞ്ഞ് കൊണ്ട് തന്റെ മക്കളെ അറബിഭാഷ പഠിപ്പിക്കുകയല്ല മാതാപിതാക്കൾ ചെയ്യുന്നത്. മറിച്ച് നീ ഇംഗ്ലീഷ് പഠിക്കെടാ,അതാണ് ഉപകാരമെന്നും പറഞ്ഞ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് പറഞ്ഞുവിടുകയാണ്.
അവരുടെ മനസ്സുകൾ ദുൻയാവിലെ ജീവിതത്തെ മാത്രം ഓർക്കുകയാണ്ചെയ്യുന്നത്. ഇപ്പോൾ മദ്രസകളിൽ കുട്ടികളെ പഠിപ്പിക്കുന്നു എന്നാൽ എന്തിനുവേണ്ടിയാണെന്ന് അന്വേഷിക്കുകയാണെങ്കിൽ . മനസ്സിലാക്കം അത് മദ്രസയുടെ ഉയർച്ചക്ക് വേണ്ടി മാത്രം ഇപ്പോഴെത്തെ കുട്ടികൾ ഇസ്ലാമിക കോളേജുകളിൽ പക്ഷേ അത് വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രമാണ് . സ്വയം ഇഷ്ടപ്രകാരം കോളേജുകളിലേക്ക് മതപഠനത്തത്തിനായി പോകുന്നവർ വളരെ ചുരുക്കം മാത്രമാനിന്ന കാര്യത്തിൽ സംശയമില്ല. മനസ്സിനെ പിടിച്ചുനിർത്തുന്ന അറബിഭാഷയെയും അതുൾക്കൊള്ളുന്ന സംസ്കാരം നശിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. പക്ഷെ ഇസ്ലാം ലോകത്തുനിലനിൽക്കുന്ന കാലത്തോളം അറബി ഭാഷ നിലനിൽക്കുകയും വ്യാപിക്കുകയും ചെയ്യും.
പുതിയ വർത്തമാനം
സ്വാതന്ത്ര്യാനന്തരം കേരളത്തിൽ അറബി ഭാഷ പഠനരംഗത്ത് വലിയ തരത്തിൽ തന്നെ കു തിപ്പുകളുണ്ടായി. പതിനയ്യായിരത്തിൽ പരം പ്രാഥമിക മദ്രസകൾ, പൊതുവിദ്യാലയങ്ങൾ, അഞ്ഞുറിലധികം സമാന്തര അറബികോളേജുകൾ , അഞ്ചുയുണിവേഴ്സിറ്റികൾ ,സർവ്വകലാശാലകൾക്ക് കീഴിലുള്ള അറബി ഭാഷ വിഭാഗങ്ങളുടെ അൻപതോളം കോളേജുകൾ ഇവിടെയെല്ലാം അറബി ഭാഷ പടിക്കുന്നുണ്ട്. മാത്രമല്ല പന്ത്രണ്ട് ലക്ഷത്തോളംവിദ്യാർത്ഥികൾ അറബി ഭാഷ മാത്രം പ്രത്യേകമായി പഠിക്കുന്നു. ഇന്ത്യയിൽ തന്നെ നൂറ്റിഅൻപത്തോളം അറബി കോളേജുകൾ ലഭ്യമാണ്. ഇന്ന് കേരളത്തിൽ പന്ത്രണ്ട് ലക്ഷം വിദ്യാർഥികൾ ഈ ഭാഷ പടിക്കുന്നുണ്ട്.
അറബിഭാഷ ലോകമെങ്ങും വ്യാപിക്കപ്പെടുകയും അറിയപ്പെടേണ്ടതുമുണ്ട്. അതിന് ഈ കാലഘട്ടത്തിലെ കുട്ടികൾ ഈ പ്രവർത്തനത്തിന് എതിരായികെണ്ടിരിക്കുക യാണ്. പോരാത്തതിന് കുട്ടികളോട് ഇഗ്ലീഷിൽ ഏതുതരം ചോദ്യം ചോദിച്ചാലും പച്ച വെള്ളം പോലെ നിസാരമായി മാറുപടിപറയാൻ മുമ്പോട്ട് വരും എന്നാൽ അറബിയിൽ നഹ്വ് നിയമങ്ങൾ ചോദിച്ചാൽ അവരുടെ ചുണ്ടുകൾക്ക് ചലനശക്തി ഇല്ലാതായതുപോലെയാണ്. ലോകത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.
തീർച്ച അറബി ഭാഷയെ വികസിപ്പിക്കൽ നമ്മുടെ എല്ലാവരുടെയും ബാധ്യതയാണ്.